പത്തനംതിട്ട ചിപ്സ് കടയിലെ ഗ്യാസ് സിലണ്ടർ പൊട്ടി തെറിച്ചു :വലിയ തീപിടിത്തം Konnivartha. Com :പത്തനംതിട്ട സെൻട്രൽ ഉള്ള ചിപ്സ് കടയിലെ ഗ്യാസ് സിലണ്ടർ പൊട്ടി തെറിച്ചു. മൂന്ന് കടയിൽ തീ പിടുത്തം ഉണ്ടായി. തീ അണയ്ക്കാൻ എത്തിയ ഒരു ഫയർ യൂണിറ്റിൽ വെള്ളം ഇല്ല. ചിപ്സ് കടയിലെ ഗ്യാസ് സിലണ്ടർ പൊട്ടി തെറിച്ചതോടെ തീ ആളിപടർന്നു. സമീപത്തെ മൊബൈൽ കട, ചെരുപ്പ് കട എന്നിവയും പൂർണ്ണമായും കത്തി നശിച്ചു. വിവിധ കേന്ദ്രങ്ങളിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീ അണച്ചു. അതീവ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. റോഡിനോട് ചേർന്ന ചിപ്സ് കടയിൽ യാതൊരു മുന്നൊരുക്കവും ഇല്ലാതെ ആണ് റോഡ് അരികിലേക്ക് വെച്ചു ചിപ്സ് വറുക്കുന്നത്. തിളച്ച എണ്ണ പലരുടെയും ദേഹത്ത് വീഴുന്നു എങ്കിലും നിയമം കണ്ണടയ്ക്കുന്നു.അപകടം ഉണ്ടായശേഷം പോലീസ്, ജില്ലാ കളക്ടർ നിർദ്ദേശവുമായി വരരുത്…
Read More