ടെന്‍ഡര്‍ ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ട് പത്തനംതിട്ടയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുളള അങ്കണവാടി പ്രീസ്കൂള്‍ കിറ്റ് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് രണ്ട്. ഫോണ്‍ : 0468 2362129, 9188959670. ഐടിഐ പ്രവേശനം ഐക്കാട് ഗവ.ഐടിഐയില്‍ എന്‍സിവിടി പാഠ്യപദ്ധതി അനുസരിച്ച് പരിശീലനം നല്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഇലക്ട്രീഷ്യന് മെട്രിക് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. https://scdditiadmission.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി പാസായിരിക്കണം. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി, 10 ശതമാനം പട്ടിക വര്‍ഗം, 10 ശതമാനം മറ്റു വിഭാഗം എന്നക്രമത്തിലാണ് സംവരണം. പരിശീലനം സൗജന്യം. ആണ്‍കുട്ടികള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യം. പട്ടികജാതി/ പട്ടിക വര്‍ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് പ്രതിമാസ സ്റ്റൈപെന്‍ഡ്, ലംസംഗ്രാന്റ്, യൂണിഫോം അലവന്‍സ് എന്നിവ ലഭിക്കും. അപേക്ഷിക്കാനുളള അവസാന തീയതി ജൂലൈ 27. ഫോണ്‍ : 04734 292772, 9847617186.…
Read More