പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് (സെപ്റ്റംബർ 15 ന്) തുടക്കം

    പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമതു സമ്മേളനം (സെപ്റ്റംബർ 15 ന്) ആരംഭിക്കും. ഒക്ടോബർ 10 വരെയുള്ള തീയതികളിൽ ആകെ 12 ദിവസം സഭ ചേരുന്നതിനാണ് നിലവിൽ അംഗീകരിച്ചിട്ടുള്ള കലണ്ടർ പ്രകാരം തീരുമാനിച്ചിട്ടുള്ളത്. ആദ്യ ദിവസം മുൻ മുഖ്യമന്ത്രിയും സമുന്നത നേതാവുമായിരുന്ന വി. എസ്. അച്ചുതാനന്ദൻ, മുൻ സ്പീക്കർ പി. പി. തങ്കച്ചൻ, പീരുമേട് നിയോജകമണ്ഡലത്തിൽ നിന്നുള്ള നിലവിലുള്ള നിയമസഭാംഗം വാഴൂർ സോമൻ എന്നിവരുടെ നിര്യാണം സംബന്ധിച്ച റഫറൻസ് നടത്തി സഭ അന്നത്തേയ്ക്ക് പിരിയുമെന്ന് നിയമസഭ മീഡിയാ റൂമിൽ നടന്ന വാർത്താസമ്മേളനത്തിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു. പ്രധാനമായും നിയമനിർമ്മാണത്തിനായി ചേരുന്ന ഈ സമ്മേളനത്തിലെ ബാക്കി 11 ദിവസങ്ങളിൽ 9 ദിവസങ്ങൾ ഔദ്യോഗിക കാര്യങ്ങൾക്കും രണ്ടു ദിവസങ്ങൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനുമായി വിനിയോഗിക്കും. 2024 ലെ കേരള പൊതുവില്പന നികുതി ഭേദഗതി ബില്ലും 2025…

Read More