പട്ടികജാതി പട്ടിക വര്‍ഗ ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്തണം: മന്ത്രി കെ. രാധാകൃഷ്ണന്‍

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പദ്ധതികളുടെ പ്രയോജനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക വികസന  വകുപ്പ് മന്ത്രി കെ. രാധാകൃഷണന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തിന്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാര വികേന്ദ്രീകരണത്തിന്റെ കാതലായ ലക്ഷ്യം വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും, സേവനങ്ങളും, പിന്നോക്ക വിഭാഗങ്ങള്‍ക്ക് എത്തിക്കുക എന്നതാണ്.  ഇതിനായി പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നത് ഉദ്യോഗസ്ഥര്‍ വിലയിരുത്തണം. സാമൂഹികപരമായും സാമ്പത്തികപരമായും താഴെ തട്ടിലുള്ള ജനവിഭാഗങ്ങളെ മുന്നോട്ട് കൊണ്ടുവരേണ്ട വകുപ്പായതു കൊണ്ടു തന്നെ അതിന്റെ പ്രാധാന്യവും മഹത്വവും മനസിലാക്കി ഓരോ ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കണം.   പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തന്നതിനായി ഓരോ കുടുംബത്തിന്റെയും അന്തരീക്ഷവും പ്രത്യേകതകളും പഠിക്കുന്നതിനോടൊപ്പം ഉദ്യോഗസ്ഥര്‍ അവരവരുടെ അധികാര പരിധിയിലുള്ള കുടുംബങ്ങളെ…

Read More

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വിവിധ ക്ഷേമ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

  പ്രധാനമന്ത്രി അനുസ്യൂചിത് ജാതി അഭ്യുദയ് യോജനയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗങ്ങളുടെ വരുമാന ദായക പദ്ധതികള്‍ക്ക് ജില്ലാതല പട്ടികജാതി-പട്ടിക വര്‍ഗ വികസന സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ മൃഗ സംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ഫിഷറീസ് വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അംഗീകാരം ലഭിച്ച പദ്ധതികള്‍: പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ കുടുംബങ്ങള്‍ക്ക് വരുമാനവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ടു കൊണ്ടുള്ള പശുവളര്‍ത്തല്‍ പദ്ധതി, ഗോദാനം പദ്ധതി, മത്സ്യ കൃഷി മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കായി കൂടുതല്‍ വ്യക്തികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും ചെറുകിട മത്സ്യ കൃഷി യൂണിറ്റുകള്‍…

Read More