നോർക്ക റൂട്ട്സും കറക്ക് കമ്പനി കടലാസ് കമ്പനികളുടെ അംഗീകാരം റദ്ദാക്കി

  പ്രവർത്തനരഹിതമായ കമ്പനികളുടെ പട്ടികയിൽ നോർക്ക റൂട്സിനെയും ഉൾപ്പെടുത്തി. നോർക്കയുടെ ഡയറക്ടർ എംഎ യൂസഫലിയെയും അയോഗ്യനാക്കി.പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി രൂപീകരിച്ച നോര്‍ക്ക യുടെ അംഗീകാരം നിര്‍ത്തലാക്കി . ബാലൻസ് ഷീറ്റും ഓഡിറ്റ് റിപ്പോർട്ട് കൃത്യമായി സമർപ്പിക്കാത്ത കമ്പനികളെയാണ് പ്രവർത്തനരഹിതമായതും കടലാസ് കമ്പനികളുടെ പട്ടികയിൽപ്പെടുത്തി കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം നടപടിയെടുത്തിരിക്കുന്നത്. ഇത്തരം കമ്പനികളുടെ ഡയറക്ടര്‍ മാര്‍ക്ക് അഞ്ച് വർഷത്തേക്ക് മറ്റ് കമ്പനികളുടെ ഡയറക്ടർ സ്ഥാനം വഹിക്കാനാവില്ല.വിദേശത്തും, പ്രത്യേകിച്ച് ഗൾഫ് മേഖലയിലും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പണിയെടുക്കുന്ന കേരളീയരുടെ ക്ഷേമവും അവർക്കുവേണ്ടുന്ന സഹായങ്ങളും ഉറപ്പുവരുത്തുക, വിദേശത്ത് നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസം, വിദേശ കേരളീയരെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണ് പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ നോർക്കഎന്നാണ് സര്‍ക്കാര്‍ ഭാഷ്യം .ഗവൺമെന്റ് സെക്രട്ടറിയുടെ കീഴിലുള്ള പ്രവാസി കേരളീയ കാര്യവകുപ്പിന് സംസ്ഥാനതല…

Read More