നോര്‍ക്ക – സൗദി എംഒഎച്ച് റിക്രൂട്ട്മെന്റ് ബംളൂരുവില്‍: സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അവസരം

konnivartha.com : നോര്‍ക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (എംഒഎച്ച്) സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടേയും, വനിതാ നഴ്‌സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14 മുതല്‍ 16 വരെ ബംളൂരുവിലാണ് അഭിമുഖങ്ങള്‍ നടക്കുക. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത.  പ്രവര്‍ത്തി പരിചയം ആവശ്യമില്ല. നഴ്സുമാര്‍ക്ക് നഴ്സിംഗില്‍ ബി.എസ്സി/ പോസ്റ്റ് ബിഎസ്സി/ എംഎസ് സി / പിഎച്ച്ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും  നിര്‍ബന്ധമാണ്. നഴ്സിംഗ് പ്രൊഫഷണലുകള്‍ക്ക് 35 വയസാണ് പ്രായപരിധി. പ്ലാസ്റ്റിക് സര്‍ജറി / കാര്‍ഡിയാക്/  കാര്‍ഡിയാക് സര്‍ജറി/  എമര്‍ജന്‍സി/ ജനറല്‍ പീഡിയാട്രിക്/ ഐസിയു/എന്‍ഐസിയു/ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി/ ഓര്‍ത്തോപീഡിക്‌സ് / പിഐസിയു/ പീഡിയാട്രിക് ഇആര്‍ എന്നീ ഡിപ്പാര്‍ട്മെന്റുകളിലേക്കാണ് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ്. മുതിര്‍ന്നവര്‍ക്കുള്ള ഇആര്‍, എകെയു, സിസിയു, ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍, മെച്ചപ്പെടുത്തല്‍ (നഴ്‌സിംഗ് ഗുണനിലവാരം), തീവ്രപരിചരണ യൂണിറ്റ് (ഐസിയു), ലേബര്‍…

Read More