നീരാമക്കുളം – കരടിപ്പാറ റോഡ് സഞ്ചാരയോഗ്യമാക്കി

konnivartha.com:കോന്നി അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് കൊക്കാത്തോട് വാർഡ് 04 നെല്ലിക്കപ്പാറ ഭാഗത്ത് വനം വകുപ്പിൻ്റെ അധീനതയിലുള്ള മരുതിമൂട്- കരടിപ്പാറ പ്രദേശത്ത് വനം വകുപ്പിൻ്റെ നിരാക്ഷേപപത്രം വാങ്ങി വനം വകുപ്പിൻ്റെ നിബന്ധനകൾക്ക് വിധേയമായി കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷൻ മെമ്പർ പ്രവീൺ പ്ലാവിളയിൽ അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ഭാഗമായി 110 മീറ്ററാണ് ഇപ്പോൾ സഞ്ചാരയോഗ്യമാക്കിയത്. മലയോര കുടിയേറ്റ ഗ്രാമത്തിൻ്റെ ചിരകാല അഭിലാഷമാണ് യാഥാർത്ഥ്യമായത്. പ്രദേശവാസികൾക്ക് ആശുപത്രിയിൽ എത്തുന്നതിനും കുട്ടികൾക്ക് വിദ്യാലയങ്ങളിലേക്ക് എത്തുന്നതിനും ഏറെ കഷ്ടപ്പാട് അനുഭവിച്ച സാഹചര്യത്തിൽ നിന്നും ആശ്വാസമാകുകയാണ് റോഡ് സഞ്ചാരയോഗ്യമായ തോടു കൂടി. വനം വകുപ്പ് 1980 ലെ ഫോറസ്റ്റ് കൺസർവേഷൻ ആക്ട് പ്രകാരമുള്ള 17 നിബന്ധനകൾക്ക് വിധേയമായിട്ടാണ് നിരാക്ഷേപപത്രം നൽകിയത്. പതിറ്റാണ്ടുകളായി വനം വകുപ്പിൻ്റെ അനുമതി ലഭിക്കാതിരുന്നതിനാലാണ് റോഡ് നിർമ്മാണത്തിന് തടസമായത്. എന്നാൽ വന സംരക്ഷണ സമിതിയുടെ വികസന…

Read More