കോവിഡ് സേഫ് ഇലക്ഷന് യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലേക്ക് രൂപീകരിച്ചിട്ടുള്ള അഞ്ചംഗ സമിതി ഏപ്രില്‍ എട്ട് വരെ എല്ലാ ദിവസവും ചേരണമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും തൊട്ടടുത്ത ദിവസത്തേക്കുള്ള എന്‍ഫോഴ്സ്മെന്റ് ആക്ഷന്‍ പ്ലാന്‍ ആവിഷ്കരിച്ച് ഡി.ഡി.എം.എയ്ക്ക് നല്‍കണമെന്നും യോഗം തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്ജ്ജിതപ്പെടുത്തുന്നതിലേക്കായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, പോലീസ് എന്നിവരെ വിന്യസിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉള്‍പ്പടെയുള്ള ചട്ടലംഘനങ്ങള്‍ കണ്ടാല്‍ അടിയന്തര നടപടി സ്വീകരിക്കും. പൊതുയോഗങ്ങള്‍, മീറ്റിംഗുകള്‍ നടക്കുന്നിടങ്ങളില്‍ മാസ്ക്കുകള്‍ ശരിയായ രീതിയില്‍ ധരിക്കുന്നതിനും മതിയായ തോതില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് സംബന്ധിച്ച് അനൗണ്‍സ്മെന്റുകള്‍ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തും. റാലികള്‍, മീറ്റിംഗുകള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും സിറ്റുകള്‍ ക്രമീകരിക്കുന്നത് അത്തരത്തിലാണെന്നും ഉറപ്പുവരുത്തും. രോഗവ്യാപന സാധ്യത കൂടുതലുള്ള പ്രദേശങ്ങളായ അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളിലും കോന്നി ഗ്രാമപഞ്ചായത്തിലും സെക്ടര്‍ മജിസ്ട്രേറ്റുമാര്‍, പോലീസ്…
Read More