നിപ-പ്രതിരോധം പ്രധാനം സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരിൽ നിന്നും നിപ വൈറസ് കൂടുതൽ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാർഗങ്ങൾ ഊർജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങൾ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാൽ എല്ലാവരും മാസ്ക് ധരിക്കുന്നുണ്ട്. എൻ 95 മാസ്ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാൽ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എൻ 95 മാസ്ക് ധരിക്കേണ്ടതാണ്. ഭയപ്പെടാതെ ഒറ്റക്കെട്ടായി നിപയെ പ്രതിരോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നിപ വൈറസ് ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ്…
Read More