konnivartha.com : കിഫ്ബിയെ ദുര്‍ബലപ്പെടുത്തി നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന ബാഹ്യശക്തികളെ കേരളം ഒറ്റക്കെട്ടായി നിന്ന് ചെറുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ബജറ്റ് തുക കൊണ്ട് മാത്രം വികസനം യാഥാര്‍ഥ്യമാകാതെ വരുന്ന സമയത്ത് പരിഹാരമായാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് വികസനപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് കിഫ്ബിയിലൂടെ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്. കോന്നി, അടൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്ഷികസമ്മാനമായി ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഡെപ്യൂട്ടി സ്പീക്കറും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറിന്റേയും കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാറിന്റേയും ശ്രമഫലമായാണ് ഈ റോഡ് നിര്‍മാണം സാക്ഷാത്ക്കരിച്ചത്. 10.208 കിലോമീറ്റര്‍ നീളത്തിലാണ് ഈ റോഡ് നിര്‍മിക്കുന്നത്. ബിഎം, ബിസി…
Read More