നാടിന്റെ വികസനത്തിനു വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച അനിവാര്യം: പ്രമോദ് നാരായണ്‍ എംഎല്‍എ

  konnivartha.com: നാടിന്റെ വികസനത്തിന് വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച അനിവാര്യമാണെന്നും മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ ഭൗതീക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് മുന്‍ഗണന നല്‍കി നടത്തുന്നതെന്നും റാന്നി എം എല്‍ എ അഡ്വ. പ്രമോദ് നാരായണ്‍. മാടമണ്‍ സര്‍ക്കാര്‍ യു. പി. സ്‌കൂളിന്റെ പുതിയ ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം . റാന്നി മണ്ഡലത്തില്‍ സര്‍വതല സ്പര്‍ശിയായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി വരുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പി എസ് സി പരിശീലനം ഓഗസ്റ്റില്‍ ആരംഭിക്കും. കുടുംബശ്രീ മുഖേന സ്ത്രീകളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള ‘സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രൊജക്റ്റ് നടപ്പാക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായതായും എംഎല്‍ എ പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആകസ്മിക ഫണ്ടില്‍ നിന്ന് 54.90 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ്സ് മുറികള്‍ നിര്‍മ്മിച്ചത്. പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന്‍ അധ്യക്ഷനായി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്.…

Read More