നാടിളക്കി കലാസാംസ്കാരിക പരിപാടികള്‍ വിളംബരഘോഷയാത്ര ഇന്ന് (15) വൈകിട്ടു നാലിനു സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് അബാന്‍ ജംഗ്ഷന് വരെ konnivartha.com: സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ് ജില്ലയിലേക്കെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആലപ്പുഴയിലെ സദസ് അവസാനിച്ച് 16 ന് വൈകിട്ട് അഞ്ചോടെ പത്തനംതിട്ട ജില്ലയിലേക്ക് കാബിനെറ്റ് ബസ് കടന്നുവരും. മുഖ്യമന്ത്രിയടങ്ങുന്ന സംഘത്തിന് ജില്ലാതിര്‍ത്തിയില്‍ വന്‍ സ്വീകരണമാണ് നല്‍കുക. ആരോഗ്യ, വനിതാ-ശിശു വികസനമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സജീവമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും സദസ് അരങ്ങേറുന്ന വന്വേദികള് തയ്യാറായി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസിന്റെ സേനയെ വിന്യസിക്കും. പഴുതടച്ച ക്രമീകരണങ്ങളാണ് ജില്ലയിലെ പൊലീസ് സംഘം ഒരുക്കുന്നത്. വേദിക്ക് അഭിമുഖമായി നിവേദനം സ്വീകരിക്കുന്നതിന് 20 ലേറെ കൗണ്ടറുകളാണ് സജ്ജീകരിക്കുക. ഈ കൗണ്ടറുകള്‍…
Read More