അടൂര്‍ നിയോജക മണ്ഡലം നവകേരളസദസ് സംഘടക സമിതി രൂപീകരിച്ചു konnivartha.com: നവകേരളസദസ് ഒരു പുതുചരിത്രമാണ് സൃഷ്ടിക്കുകയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.അടൂര്‍ നിയോജകമണ്ഡലം സംഘാടകസമിതി രൂപീകരണയോഗത്തിന്റെ ഉദ്ഘാടനം കണ്ണംകോട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പാരിഷ്ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനസര്‍ക്കാര്‍ രണ്ടുവര്‍ഷമായി നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും, ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുമായി മുഖ്യമന്ത്രിയും, മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുകയാണ്. കേരള ജനത ചരിത്രത്തില്‍ ആദ്യമായാകും ഈയൊരു രംഗത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കഴിഞ്ഞ ഏഴര വര്‍ഷമായി കേരളത്തില്‍ സര്‍ക്കാര്‍ വിവിധങ്ങളായ വികസന പദ്ധതികള്‍ ആണ് നടപ്പാക്കി വരുന്നത്. ആരോഗ്യ – വിദ്യാഭ്യാസ മേഖല, ലൈഫ് മിഷന്‍, പട്ടയം, പെന്‍ഷന്‍, കാര്‍ഷികമേഖല, റോഡ്, പാലം, ആശുപത്രികള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, സ്റ്റേഡിയം, സംസ്‌കാരിക പുരാവസ്തു കേന്ദ്രങ്ങള്‍,…
Read More