നവകേരളം കര്‍മ്മ പദ്ധതി – രണ്ട്; അവലോകന യോഗം നടന്നു

  konnivartha.com: നവകേരളം കര്‍മ്മ പദ്ധതി – രണ്ട് ജില്ലാ മിഷന്‍ അവലോകന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. നവകേരളം കര്‍മ്മ പദ്ധതിയുടെ പുരോഗതിക്ക് വകുപ്പുകള്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.പദ്ധതിയുടെ ഭാഗമായ വിദ്യാകിരണം, ഹരിത കേരളം, ആര്‍ദ്രം, ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. വിദ്യാകിരണം പദ്ധതിയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 5 കോടിയില്‍ ഉള്‍പ്പെട്ട അഞ്ച് സ്‌കൂളുകളും മൂന്ന് കോടിയില്‍ ഉള്‍പ്പെട്ട അഞ്ച് സ്‌കൂളുകളും ഒരു കോടിയില്‍ ഉള്‍പ്പെട്ട ഒരു സ്‌കൂളിന്റെയും നിര്‍മ്മാണം പൂര്‍ത്തികരിച്ചു. ഹരിത കേരളം മിഷന്റെ പ്രവര്‍ത്തന മേഖലയായ ജലസംരക്ഷണം, ശുചിത്വമാലിന്യ സംസ്‌കരണം, കൃഷി-പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജലസംരക്ഷണത്തിന്റെ ഭാഗമായുള്ള ജലബജറ്റിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ റാന്നി ബ്ലോക്കില്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. സെപ്റ്റംബര്‍ 28…

Read More