ദയവായി ശ്രദ്ധിയ്ക്കുക കോന്നി മേഖലയില്‍ എത്തിയ ചിലര്‍ പെണ് കുട്ടികളെ സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് പറഞ്ഞു സമീപിക്കുകയും (18-25 )രജിസ്ട്രേഷന് ഫീസ് 5000 മുതല്‍ 50000 വരെ വാങ്ങി പോകുന്നു എന്ന് പരാതി ഉണ്ട് . മാന്യ കുടുംബത്തിലെ ആളുകള്‍ ആയതിനാല്‍ പോലീസില്‍ പരാതി നല്കുവാന് ഉള്ള” വിവരം ” ഇല്ല .ഈ ചതിയില്‍ വീഴരുത്.ഇത് തട്ടിപ്പ് ആണ് . ദയവായി സിനിമ എന്ന മായിക ലോകത്തേക്ക് കോന്നി നാട്ടിലെ മക്കളെ ഉന്തിതള്ളി എത്തിക്കുന്ന മാതാപിതാക്കള്‍ അറിയുക ” ഇരയെ വിഴുങ്ങാന്‍ ഉള്ള വല നിങ്ങള്‍ തന്നെ തീര്‍ക്കണോ എന്ന് ” മലയാള സിനിമയെ കാണിച്ചു കൊണ്ട് പണം പിടുങ്ങാനും മക്കളുടെ മാനം കവരാനും ഉള്ള ആളുകള്‍ ചുറ്റും വട്ടമിട്ട് പറക്കുന്നു . ഇതില്‍ കോന്നി നിവാസികള്‍ എങ്കിലും വീഴരുത്. പ്രവാസി മലയാളികള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുക…
Read More