ദക്ഷിണ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജരായി കെ. ബെജി ജോര്‍ജ്ജ് ചുമതലയേറ്റു

  konnivartha.com: ദക്ഷിണ റെയില്‍വേയുടെ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജരായി (PCCM) കെ. ബെജി ജോര്‍ജ്ജ് ചുമതലയേറ്റു.ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസിന്റെ 1990 ബാച്ച് ഉദ്യോഗസ്ഥനാണ്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ചെയര്‍മാന്‍, ഡയറക്ടര്‍ (പ്ലാനിംഗ്) റെയില്‍വേ ബോര്‍ഡ്, സീനിയര്‍ ജനറല്‍ മാനേജര്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (CONCOR), ജനറല്‍ മാനേജര്‍ ആന്റ് സി വി ഒ, സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, ചീഫ് ട്രാഫിക് പ്ലാനിംഗ് മാനേജര്‍, സൗത്ത് സെന്‍ട്രല്‍ റെയില്‍വേ, സെക്കന്തരാബാദ് എന്നിങ്ങനെ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. മാതൃകാപരമായ സേവനത്തിനുള്ള ‘റെയില്‍വേ മന്ത്രിയുടെ അവാർഡും’ മികച്ച പ്രകടനത്തിനുള്ള ജനറൽ മാനേജർ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.നീനു ഇട്ടിയേരയുടെ പിന്‍ഗാമിയായാണ് ബെജി ജോര്‍ജ് ചുമതലയേറ്റത്. K. Beji George assumed charge as PCCM of Southern…

Read More