തൊഴില്‍ പരിശീലന പരിപാടി യുവാക്കള്‍  പ്രയോജനപ്പെടുത്തണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

konnivartha.com : സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തദ്ദേശഭരണസ്ഥാപനങ്ങള്‍ നടപ്പാക്കുന്ന തൊഴില്‍ പരിശീലന പരിപാടികള്‍ യുവാക്കള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്കുള്ള തൊഴില്‍ പരിശീലനപദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പരിശീലന പരിപാടിയിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് വിജ്ഞാനം വര്‍ധിപ്പിക്കാനും കഴിവ് തെളിയിച്ച് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാനും സാധിക്കും. സാങ്കേതിക പരിജ്ഞാനം നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന അഭിമാനകരമായ പദ്ധതിയാണ് ഈ പരിശീലന പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ പ്രധാനപ്പെട്ട പദ്ധതിയായ തൊഴില്‍ പരിശീലന പരിപാടിയുടെ ആദ്യ നിയമന ഉത്തരവ് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ എസ്. ആര്യയ്ക്കും നഴ്‌സിംഗ് വിഭാഗത്തില്‍ എ. അനൂപിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  നല്‍കി. വിവിധ തൊഴിലധിഷ്ടിത കോഴ്‌സുകള്‍ പഠിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് തദ്ദേശഭരണവകുപ്പ് എഞ്ചിനിയറിംഗ് വിഭാഗത്തിലും സര്‍ക്കാര്‍…

Read More