ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 24 ന് വൈകീട്ട് മൂന്നു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in സ്കൂൾ ബസ് ഡ്രൈവർ സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് സ്കൂൾ ബസ് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം. ഹെവി ലൈസൻസ് വേണം. അപേക്ഷകൾ അയക്കേണ്ട വിലാസം: സെക്രട്ടറി, ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം. വിശദ വിവരങ്ങൾക്ക്: 0471-2364771, [email protected]. അധ്യാപക നിയമനം കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിത അധ്യാപക തസ്തികയിൽ ഭിന്നശേഷി (ശ്രവണ പരിമിതർ) വിഭാഗത്തിന് സംവരണം ചെയ്ത ഒരൊഴിവിലേക്ക് നിയമനം നടത്തുന്നു. എം.എസ്.സി മാത്തമാറ്റിക്സ്, ബി.എഡ്, SET/ തത്തുല്യ യോഗ്യതകൾ ഉണ്ടായിരിക്കണം. ശമ്പള സ്കെയിൽ : 45600-95800. നിയമാനുസൃത വയസിളവ് സഹിതം 2023 ജനുവരി ഒന്നിന് 40 വയസ്…
Read More