കലഞ്ഞൂരില്‍ ജില്ലാ നഴ്‌സറിയ്ക്ക് അനുമതിയായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : വനം വകുപ്പിന്‍റെ കലഞ്ഞൂര്‍ ഡിപ്പോ ജംഗ്ഷനിലുള്ള സ്ഥലത്ത് ജില്ലാ നഴ്‌സറിക്ക് അനുമതിയായതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ജില്ലയില്‍ വനവത്കരണത്തിനാവശ്യമായ മുഴുവന്‍ തൈകളും ഇനി കലഞ്ഞൂരില്‍ നിന്നാകും ഉത്പാദിപ്പിക്കുക. വനം വകുപ്പിലെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ ചുമതലയിലായിരിക്കും നഴ്‌സറി പ്രവര്‍ത്തിക്കുക. 12 ഹെക്ടര്‍ സ്ഥലമാണ് ഡിപ്പോ ജംഗ്ഷനില്‍ വനംവകുപ്പിന് ഉള്ളത്. ഇതില്‍ 2.17 ഹെക്ടര്‍ സ്ഥലത്താണ് ജില്ലാ നഴ്‌സറി സ്ഥാപിക്കുക. ക്യാംപ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 85 ലക്ഷം രൂപ ഇതിനായി അനുവദിച്ചതായും എം.എല്‍.എ പറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ തന്നെ അഞ്ചു ലക്ഷം തൈകളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. ഇതോടൊപ്പം വനം വകുപ്പ് വക സ്ഥലങ്ങളില്‍ പ്ലാന്റിംഗിനാവശ്യമായ തൈകളും ഉത്പാദിപ്പിക്കണം. റോഡ്, ജലം ഉള്‍പ്പടെയുള്ള സൗകര്യങ്ങളും കൂടി പരിഗണിച്ചാണ് ജില്ലാ നഴ്‌സറി കലഞ്ഞൂരില്‍ അനുവദിച്ചത്. കോന്നി തേക്കിന് സംസ്ഥാനം മുഴുവന്‍…

Read More