തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ചൂടുപിടിക്കുമ്പോള്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മറക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ ഓര്‍മ്മിപ്പിച്ചു. പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ വന്‍തോതില്‍ രോഗവ്യാപനത്തിനു സാധ്യതയുണ്ട്. ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. തെരഞ്ഞെടുപ്പിനുശേഷം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികമായി. പ്രതിദിനം 600 ലധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 493 പോസിറ്റീവ് കേസുകള്‍ ജില്ലയില്‍ ഉണ്ടായി. ഇതില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ പങ്കെടുത്ത 95 പേരും 14 സ്ഥാനാര്‍ഥികളും 76 പോളിംഗ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ജില്ലയില്‍ 12 ലക്ഷം ജനങ്ങളുളളതില്‍ 58,758 പേര്‍ക്കു മാത്രമേ (10 മുതല്‍ 15 ശതമാനം വരെ) നിലവില്‍ രോഗബാധ ഉണ്ടായിട്ടുളളൂ. ബാക്കിയുളളവര്‍ (80 മുതല്‍ 85 ശതമാനം…
Read Moreടാഗ്: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഫ്‌ളക്‌സ് പുറത്ത്
ഫ്‌ളക്‌സ് പാടില്ല : ചുവരെഴുത്തും തുണി ബാനറും തിരിച്ചെത്തുന്നു; പ്ലാസ്റ്റിക്കിന് വോട്ടില്ല
പ്രകൃതി സൗഹൃദമാക്കണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, പിവിസി നിര്‍മിത വസ്തുക്കളും എല്ലാവിധ നിരോധിത വസ്തുക്കളും ഒഴിവാക്കണം. തെര്‍മോകോള്‍, പ്ലാസ്റ്റിക് പ്രചാരണ സാമഗ്രികള്‍ അനുവദനീയമല്ല. ഇത്തരം വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരും തെരഞ്ഞെടുപ്പ് സ്‌ക്വാഡും നടപടി സ്വീകരിക്കും. – പി.ബി.നൂഹ്, ജില്ലാ കളക്ടര്‍ കോന്നി വാര്‍ത്ത : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഫ്‌ളക്‌സ് പുറത്ത്. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക് വസ്തുക്കളും ഫ്‌ളക്‌സും ഉപയോഗിക്കരുതെന്ന് ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി. നൂഹ് അറിയിച്ചു. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാകണം പ്രചാരണമെന്ന് ഹൈക്കോടതിയുടേയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കര്‍ശന നിര്‍ദേശമുണ്ട്. കൂടാതെ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനവുമുണ്ട്. പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ പറ്റാതായതോടെ പ്രചാരണ രീതികള്‍ പഴയകാലത്തേക്ക് മടങ്ങുകയാണ്. പലയിടത്തും ചുവരെഴുത്തുകളും തുണി ബാനറുകളും…
Read More