ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം “ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പണവും പൊന്നും സമ്പത്തും കുമിഞ്ഞു കൂടുന്നത് ആരാധനാലയങ്ങളിലാണ്. ഈ സമ്പത്ത് മുഴുവന്‍ നല്ലകാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണോ ഉപയോഗിക്കുന്നത് ?” ശ്രീ. ഏ കെ ആന്‍റ്റണി കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ഈ ചോദ്യം ചാനലില്‍ 9 മണിക്കു ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഈ വിഷയം പ്രത്യേകിച്ച് ക്രൈസ്തവ സഭകള്‍ കൂടുതല്‍ പഠനവിധേയമാക്കേണ്ടതാണ്. പ്രപഞ്ച സൃഷ്ടാവായ ദൈവം താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തിലെ സൗകര്യങ്ങളും, സമ്പന്നതകളുമെല്ലാം സ്വന്തമായുണ്ടായിരുന്നിട്ടും സ്വയം ശൂന്യനാക്കി ദാസരൂപം സ്വീകരിച്ചുകൊണ്ട് ഭൂമിയില്‍ മനുഷ്യാവതാരം ചെയ്തു. കുറുനരികള്‍ക്കു കൂടുകളും പറവകള്‍ക്ക് ആകാശവുമുണ്ടെങ്കിലും മനുഷ്യപുത്രനു തലചായ്ക്കാന്‍ സ്വന്തമായി ഒരിടം ഇല്ലാത്തവനായി താഴ്മയുടെയും, വിനയത്തിന്റെയും, ലാളിത്യത്തിന്റെയും ആള്‍രൂപമായി ദൈവപുത്രന്‍ കാലിത്തൊഴുത്തില്‍ പിറന്നു. എല്ലാം ഉള്ളവനായിരുന്നിട്ടും തന്റെ ജനനത്തിലും, ജീവിതത്തിലും, മരണത്തിലും യേശുക്രിസ്തു പരമദരിദ്രനായി ജീവിച്ചു. ഒന്നും സ്വന്തമായി ഇല്ലാത്തവന്‍ .. എല്ലാം കടം വാങ്ങിയത് ..…
Read More