തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം: പോളിംഗ് സ്റ്റേഷനുകള്‍ നവംബര്‍ 17,18,19 തീയതികളില്‍ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കും തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബിഎല്‍ഒമാര്‍ വിതരണം ചെയ്ത എന്യുമറേഷന് ഫോമുകളുടെ ശേഖരണത്തിന് ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും നവംബര്‍ 17,18,19 തീയതികളില്‍ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് അറിയിച്ചു. കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന പോളിംഗ് ബൂത്തുകളില്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് സ്ഥാപനമേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ എന്യുമറേഷന് ഫോം വിതരണം 92.83 ശതമാനം പൂര്‍ത്തിയായി. ജില്ലയില്‍ ആകെ 10,47,976 വോട്ടര്‍മാരാണ് ഉള്ളത്. ഇവരില്‍ 9,72,857 പേര്‍ക്ക് ബിഎല്‍ഒ മാര്‍ വഴി എന്യുമറേഷന് ഫോം വിതരണം ചെയ്തു. നവംബര്‍ 16 ഓടെ ഫോം വിതരണം പൂര്‍ത്തിയാകുമെന്നും കലക്ടറേറ്റ് പമ്പാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. രാവിലെ…
Read Moreടാഗ്: തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം: രാഷ്ട്രീയ പാര്‍ട്ടി യോഗം ചേര്‍ന്നു
തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം: രാഷ്ട്രീയ പാര്‍ട്ടി യോഗം ചേര്‍ന്നു
തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാതല രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് പമ്പാ ഹാളില്‍ ചേര്‍ന്നു. യോഗ്യതയുള്ള ഒരാളെയും വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കില്ലെന്നും യോഗ്യതയില്ലാത്ത ഒരാളെയും ഉള്‍പ്പെടുത്തുകയില്ല എന്നുമുള്ള ലക്ഷ്യത്തോടെയാണ് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം നടപ്പാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എല്ലാ വീടുകളിലും എന്യുമറേഷന് ഫോം വിതരണം ചെയ്യും. എന്യുമറേഷന് ഫോം പൂരിപ്പിച്ച് ബി.എല്‍.ഒമാരുടെ കൈവശം തിരികെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ബൂത്ത് ലെവല്‍ ഏജന്റ് ഉറപ്പുവരുത്തണം. എന്യുമറേഷന് ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസില്‍ കളക്ഷന്‍ സെന്ററുകള്‍ സജീകരിക്കും. പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫോം വിതരണം ചെയ്യും. പ്രവാസി വോട്ടര്‍മാര്‍ക്കും കോളജുകളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഫോം സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ബി.എല്‍.ഒ…
Read More