തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ(49) അന്തരിച്ചു

  Konnivartha. Com /പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ(49) അന്തരിച്ചു.കരൾ സംബന്ധമായ രോഗങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊറ്റനാട് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ആണ്. സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്

Read More

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര വളപ്പിൽ നിന്നിരുന്ന കൂറ്റൻ ആൽമരം പ്രദക്ഷിണ വഴിയിലേക്ക് കടപുഴകി വീണു

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര വളപ്പിൽ നിന്നിരുന്ന കൂറ്റൻ ആൽമരം പ്രദക്ഷിണ വഴിയിലേക്ക് കടപുഴകി വീണു. മരം മറിഞ്ഞു വീഴുന്നത് കണ്ട് ഓടി മാറും വഴി മറിഞ്ഞു വീണ് ക്ഷേത്ര ദർശനത്തിനെത്തിയ 65 കാരിക്ക് നിസാര പരിക്കേറ്റു. മരം വീണ് ക്ഷേത്ര ആനക്കൊട്ടിലിനും കേടുപാട് സംഭവിച്ചു. മതിൽഭാഗം പുത്തില്ലത്ത് വിജയകുമാരിയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ആൽത്തറയിൽ നിന്നിരുന്ന ആൽമരമാണ് കടപുഴകിയത്. സമീപത്ത് നിന്നിരുന്ന തെങ്ങും നിലം പതിച്ചു. മരം വെട്ടി നീക്കുന്ന നടപടകൾ ദേവസ്വം ബോർഡ്‌ ആരംഭിച്ചിട്ടുണ്ട്.

Read More

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ടൈപ്പിസ്റ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജനുവരി 14ന്

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 45/2020) തസ്തികയിൽ ഒക്‌ടോബർ 24ൽ നടത്തിയ ഒ.എം.ആർ. പരീക്ഷയുടെ സാധ്യതാപട്ടികയിലെ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ജനുവരി 14ന് തിരുവനന്തപുരം ദേവസ്വം റക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നടത്തും. സാധ്യതാപട്ടികയിലെ ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ നടത്തുക.   നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയോ പ്രമാണങ്ങൾ ഹാജരാക്കുന്നതിന്റെയോ സമയപരിധി നീട്ടി നൽകില്ല.   വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം എന്നീ വിശദാംശങ്ങൾ www.kdrb.kerala.gov.in ൽ ലഭിക്കും. സാധ്യതാപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ഇത് സംബന്ധിച്ച കത്ത് അയയ്ക്കും.   ജനുവരി 10 വരെ യാതൊരു അറിയിപ്പും ലഭിക്കാത്ത സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസിൽ ബന്ധപ്പെടണം.

Read More

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്‌ട്രോംഗ് റൂം ഗാർഡ്: അപേക്ഷ ക്ഷണിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്‌ട്രോംഗ് റൂം ഗാർഡ്: അപേക്ഷ ക്ഷണിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്‌ട്രോം റൂം ഗാർഡ് തസ്തികകളിലേക്ക് ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്യൂൺ (കാറ്റഗറി നമ്പർ: 1/2019) ശമ്പളം 16500-35700, ഒഴിവുകൾ 54, യോഗ്യതകൾ: എട്ടാം ക്ലാസ് പാസ്സായിരിക്കണം. സൈക്കിൾ ഓടിക്കാൻ അറിയണം. അപേക്ഷാഫീസ് 200 രൂപ (പട്ടികജാതി പട്ടികവർഗക്കാർക്ക് 100 രൂപ മാത്രം). സ്‌ട്രോം റൂം ഗാർഡ് (കാറ്റഗറി നമ്പർ: 2/2019) ശമ്പളം 19000-43600. ഒഴിവുകൾ 47. യോഗ്യതകൾ: എസ്.എസ്.എൽ.സി പാസ്സായിരിക്കണം, അഥവാ തത്തുല്യ യോഗ്യത. ശാരീരിക അളവുകൾ: ഉയരം 163 സെ.മി, നെഞ്ചളവ് കുറഞ്ഞത് 80-85 സെ.മി (കുറഞ്ഞത് 5 സെ.മി വികാസം ഉണ്ടായിരിക്കണം). സ്ത്രീകളും ഭിന്നശേഷിക്കാരും ഈ തസ്തികയ്ക്ക് അപേക്ഷിക്കേണ്ടതില്ല. ശാരീരിക യോഗ്യത തെളിയിക്കുന്നതിന് വൺസ്റ്റാർ സ്റ്റാൻഡേർഡിലുള്ള കായിക ക്ഷമതാ പരീക്ഷ (ഫിസിക്കൽ എഫിഷ്യൻസി…

Read More