തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ സ്വാളോ ക്ലിനിക്ക് ആരംഭിച്ചു

  konnivartha.com: തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിന്റെയും ഇ എന്‍ടി വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്വാളോ ക്ലിനിക്ക് ആരംഭിച്ചു. കൊച്ചി അമൃത ആശുപത്രി ചീഫ് മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി അസോ ഡയറക്ടര്‍ ഡോ ജോണ്‍ വല്യത്ത് അധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടറും സിഇഒ യുമായ പ്രൊഫ. ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോംസി ജോര്‍ജ്, ഫാ. തോമസ് വര്‍ഗീസ്, അമൃത ആശുപത്രിയിലെ ചീഫ് ഡെഗ്ലൂട്ടോളജിസ്റ്റ് ഡോ.സി.ജെ.ആര്യ, ഇഎന്‍ടി വിഭാഗം മേധാവി ഡോ. ജോര്‍ജ് തോമസ്, പിഎംആര്‍ വിഭാഗം മേധാവി ഡോ തോമസ് മാത്യു, ഇഎന്‍ടി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോ ജേക്കബ്, റീഹാബിലിറ്റേഷന്‍ ഡയറക്ടര്‍ ബിജു മറ്റപ്പള്ളി, ഡെഗ്ലൂട്ടോളജിസ്റ്റ് ആരോമല്‍ പ്രസാദ്,…

Read More