തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം   വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.   11/03/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി   12/03/2025 : മലപ്പുറം, വയനാട്   എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.        

Read More

വസന്തോത്സവത്തിന് തുടക്കം:ജനുവരി 3 വരെ

  തലസ്ഥാന നഗരത്തിലെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് ആനന്ദ രാവുകൾ സമ്മാനിച്ച് കനകക്കുന്നിൽ വസന്തോത്സവത്തിന് തുടക്കമായി. പൊതുമരാമത്ത് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുഷ്പമേളയുടെയും ലൈറ്റ് ഷോയുടെയും ഉദ്ഘാടനം നിർവഹിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോർഡ് നേട്ടം കൈവരിച്ച വർഷമാണ് 2024 എന്ന് മന്ത്രി പറഞ്ഞു. വസന്തോത്സവം ഉൾപ്പെടെയുള്ള നിരവധി ഫെസ്റ്റുകളും കൂട്ടായ്മകളും ആണ് അതിനു സഹായിച്ചത്. ഇത്തവണ പുതുവത്സരം ഗംഭീരമാക്കാൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ സഞ്ചാരികളെ ആകർഷിക്കാൻ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വികെ പ്രശാന്ത് എം എൽ എ അധ്യക്ഷനായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ മുഖ്യാതിഥിയായിരുന്നു. ഐ ബി സതീഷ് എം എൽ എ, കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, എ.എ റഹിം എം പി, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, ടൂറിസം…

Read More

അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു:മെറിറ്റ് ലിസ്റ്റ് 2025 മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും

  കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടത്തിയ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു. ബെംഗളൂരുവിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ടിംഗ് ഓഫീസാണ് നവംബര്‍ ആറ് മുതല്‍ റാലി സംഘടിപ്പിച്ചത്. റിക്രൂട്ട്മെന്റിന്റെ മെറിറ്റ് ലിസ്റ്റ് 2025 മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും 2000-ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്ന റാലിയില്‍ പങ്കെടുത്തു (തിരുവനന്തപുരം -568, കൊല്ലം-730, കോട്ടയം-54, പത്തനംതിട്ട-154, ആലപ്പുഴ-350, ഇടുക്കി-31, എറണാകുളം-63). സോള്‍ജിയര്‍ നഴ്സിംഗ് അസിസ്റ്റന്റ്/ ശിപായി ഫാര്‍മ, മത അധ്യാപകര്‍ എന്നീ വിഭാഗങ്ങളിലായി 158 ഉദ്യോഗാര്‍ഥികളും ഹാജരായി. റിക്രൂട്ട്മെന്റ് റാലി വിജയിപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ച ഉദ്യോഗസ്ഥരെ ബാംഗ്ലൂര്‍ റിക്രൂട്ടിംഗ് സോണ്‍ ആസ്ഥാനം അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍, മേജര്‍ ജനറല്‍ ഹരി ഭാസ്‌കരന്‍ പിള്ള ഉപഹാരം നല്‍കി ആദരിച്ചു.

Read More

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യത ( 29.03.2024)

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Read More

തിരുവനന്തപുരം, പത്തനംത്തിട്ട, പാലക്കാട് തൃശ്ശൂര്‍ ജില്ലകളില്‍ വേനല്‍ മഴ

  konnivartha.com: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംത്തിട്ട, പാലക്കാട്   തൃശൂര്‍ ജില്ലകളില്‍  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Read More

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെ 86 വിമാനത്താവളങ്ങൾ ഹരിത ഊർജ്ജം ഉപയോഗിക്കുന്നു

konnivartha.com: നിലവിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയുൾപ്പെടെ 86 വിമാനത്താവളങ്ങൾ ഹരിത ഊർജ്ജം ഉപയോഗിക്കുന്നു. അതിൽ വിമാനത്താവളത്തിന്റെ മൊത്തം ഊർജ്ജ ഉപഭോഗത്തിൽ ഹരിത ഊർജ്ജത്തിന്റെ പങ്ക് 55 വിമാനത്താവളങ്ങൾക്ക് 100% ആണ്. ഈ വിമാനത്താവളങ്ങളുടെ പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2023/aug/doc202383232801.pdf എന്നിരുന്നാലും, പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം വിമാനത്താവളങ്ങളിലെ കാർബൺ പുറന്തള്ളലിന്റെ പ്രധാന ഉറവിടമാണ്. അതിനാൽ പുനരുപയോഗിക്കാനാവാത്ത ഊർജ്ജത്തിന് പകരം ഹരിത ഊർജ്ജം ഉപയോഗിക്കുന്നത് വിമാനത്താവളത്തിന്റെ കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ, ഷെഡ്യൂൾ ചെയ്ത പ്രവർത്തനങ്ങളുള്ള , നിലവിൽ പ്രവർത്തനക്ഷമമായ എല്ലാ വിമാനത്താവളങ്ങളോടും, വരാനിരിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളുടെ ഡവലപ്പർമാരോടും ഹരിത ഊർജ്ജത്തിന്റെ ഉപയോഗം ഉൾപ്പെടുന്ന കാർബൺ ന്യൂട്രാലിറ്റി, നെറ്റ് സീറോ എന്നിവ കൈവരിക്കുന്നതിനായി പ്രവർത്തിക്കാൻ എംഒസിഎ നിർദ്ദേശിച്ചു. വ്യോമയാന മന്ത്രാലയത്തിലെ സഹമന്ത്രി ജനറൽ (ഡോ) വി കെ സിംഗ് (റിട്ട) ലോക്സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം…

Read More

തിരുവനന്തപുരം, ആലപ്പുഴ നഴ്സിംഗ് കോളേജുകളിൽ പുതിയ പിജി നഴ്സിംഗ് കോഴ്സിന് അനുമതി

  2023-24 അധ്യയന വർഷം മുതൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സർക്കാർ നഴ്സിംഗ് കോളേജുകളിൽ പുതിയ പിജി കോഴ്സുകൾ ആരംഭിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എം.എസ്.സി. മെന്റൽ ഹെൽത്ത് നഴ്സിംഗ് കോഴ്സ് ആരംഭിക്കാനാണ് അനുമതി നൽകിയത്. ഓരോ നഴ്സിംഗ് കോളേജിനും 8 വീതം സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം.എസ്.സി. മെന്റൽ ഹെൽത്ത് നഴ്സിംഗ് കോഴ്സ്. ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് രണ്ട് നഴ്സിംഗ് കോളേജുകളിൽ ഈ കോഴ്സ് ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 9 സർക്കാർ നഴ്സിങ് കോളേജുകളിൽ കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ മൂന്ന് കോളേജുകളിൽ മാത്രമാണ് എം.എസ്.സി മെന്റൽ ഹെൽത്ത് നഴ്സിംഗ് കോഴ്സ് നടത്തപ്പെടുന്നത്. ഈ മൂന്ന് കോളേജുകളിലുമായി മൊത്തം…

Read More

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു

  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപെട്ടതിനെ തുടർന്ന് കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ തെക്കൻ ശ്രീലങ്കക്ക് മുകളിലാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്. കൂടാതെ, തെക്കു പടിഞ്ഞാർ ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂന മർദ്ദം നാളെ രാവിലെയോടെ മാന്നാർ കടലിടുക്കിൽ പ്രവേശ്ശിക്കാൻ സാധ്യതയേറെ എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More