തമിഴ്നാട് പോലീസ് തെരയുന്ന മോഷണക്കേസ് പ്രതിയെ ചിറ്റാർ പോലീസ് പിടികൂടി

  konnivartha.com/ പത്തനംതിട്ട : തമിഴ്നാട് പോലീസ് ഒന്നരവർഷമായി  തെരഞ്ഞു കൊണ്ടിരുന്ന നിരവധി മോഷണ കേസുകളിലെ പ്രതിയെ ചിറ്റാർ നീലിപിലാവിൽ നിന്നും ചിറ്റാർ പോലീസ് പിടികൂടി തമിഴ്നാട് പോലീസിന് കൈമാറി. തമിഴ്നാട് തിരുനെൽവേലി മുന്നീർപള്ളം മേലകരുൺകുളം, 31/2 സുഭാഷ് ചന്ദ്രബോസ് സ്ട്രീറ്റിൽ സുടലൈകണ്ണിന്റെ മകൻ മൈദീൻ പിച്ചയാണ് അറസ്റ്റിലായത്. ചിറ്റാർ എസ് ഐ രവീന്ദ്രൻ നായർ, സി പി ഓമാരായ മിഥുൻ, അനീഷ് എന്നിവരടങ്ങിയ  സംഘമാണ് ഇവിടെ ഒളിവിൽ കഴിഞ്ഞുവന്ന മോഷ്ടാവിനെ സാഹസികമായി പിടികൂടിയത്. തുടർന്ന്, തമിഴ്നാട് തിരുനെൽവേലി കല്ലിടിക്കുറിച്ചി എസ് ഐ അൽവറിനും സംഘത്തിനും ഇയാളെ കൈമാറി. വാഹനമോഷണം ശീലമാക്കിയ ഇയാൾ, കഴിഞ്ഞ  30 ന് കല്ലിടിക്കുറിച്ചിയിൽ നിന്നും ബജാജ് പ്ലാറ്റിന  മോട്ടോർ സൈക്കിൾ മോഷ്ടിച്ചുകടക്കുകയായിരുന്നു. തുടർന്ന് സീതത്തോട് എത്തിയ മോഷ്ടാവ് ടൈൽസ് പണിയും മേസ്തിരി പണിയുമൊക്കെയായി പലർക്കൊപ്പം കൂടി. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച്…

Read More