konnivartha.com; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in ലെ വോട്ടർസെർച്ച് (Voter search) ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് തിരയാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർപട്ടികയിലേയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകിയിട്ടുള്ള പേര്, കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർതിരിച്ചറിയൽ കാർഡ് നമ്പർ (EPIC) എന്നിവ നൽകി പേര് തിരയാം. EPIC കാർഡ് നമ്പർ രണ്ട് തരത്തിലുണ്ട്, പഴയതും പുതിയതും. തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ അപേക്ഷിക്കുമ്പോൾ ഇവയിലേതാണോ നൽകിയിട്ടുള്ളത്, അതുപയോഗിച്ച് തിരഞ്ഞാൽ മാത്രമേ പേര് കണ്ടെത്താൻ കഴിയുകയുള്ളൂ. ഇതു കൂടാതെ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള പഴയ SEC Id നമ്പരോ, പുതിയ SEC നമ്പരോ ഉപയോഗിച്ചും പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാനതലത്തിൽ വോട്ടർപട്ടികയിൽ പേരു തിരയാൻ വെബ് സൈറ്റിൽ പ്രവേശിച്ച് വോട്ടർ സർവീസസ്…
Read More