തദ്ദേശ സ്ഥാപന പരിധികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം :പത്തനംതിട്ട ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയിലെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുമായും സെക്രട്ടറിമാരുമായും നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ തദ്ദേശസ്ഥാപനങ്ങളുടെ സജീവമായ ഇടപെടലുകളും സഹകരണവും ആവശ്യമാണ്. തദ്ദേശ സ്ഥാപന പരിധികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. ചില സ്ഥലങ്ങളില്‍ വിവാഹം, വീട് കയറി താമസം തുടങ്ങിയ ചടങ്ങുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ ജനങ്ങളില്‍ കൃത്യമായ അവബോധം സൃഷ്ടിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. കോവിഡ്…
Read More