തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍ പത്രികകള്‍ ലഭിച്ചു

  പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ 672 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു. ഇന്ന് (16) മാത്രം ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ചത് 656 പത്രികകളാണ്. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇതുവരെ 23 പത്രികകളും, മുനിസിപ്പാലിറ്റികളില്‍ 78 പത്രികളുമാണ് ലഭിച്ചത്. ബ്ലോക്കുകളില്‍ ഇന്ന് ആണ് ആദ്യമായി പത്രിക ലഭിച്ചത്. നവംബര്‍ 12, 13 തീയതികളില്‍ ഒരാള്‍ പോലും പത്രിക സമര്‍പ്പിച്ചിരുന്നില്ല. മുനിസിപ്പാലിറ്റികളില്‍ ആദ്യരണ്ടുദിവസം ഒരു പത്രിക മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ള 77 പത്രികകള്‍ ലഭിച്ചു. അതേസമയം ജില്ലാ പഞ്ചായത്തില്‍ ഇതുവരെ ഒരു പത്രിക മാത്രമാണ് ലഭിച്ചത്.

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ആകെ 10,75,199 വോട്ടര്‍മാര്‍; പുരുഷ വോട്ടര്‍മാര്‍ 5,01050, സ്ത്രീ വോട്ടര്‍മാര്‍ 5,74,148 കോന്നി വാര്‍ത്ത : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയില്‍ ആകെ 10,75,199 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 5,01050 പുരുഷന്മാരും 5,74,148 സ്ത്രീകളുമുണ്ട്. ഭിന്നിലിംഗത്തില്‍പ്പെടുന്ന ഒരു വോട്ടറാണ് ജില്ലയില്‍ ഉള്ളത്. പത്തനംതിട്ട നഗരസഭയില്‍ ആകെ 34,902 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 16,238 പുരുഷന്മാരും 18,664 സ്ത്രീകളുമുണ്ട്. അടൂര്‍ നഗരസഭയില്‍ ആകെ 27,060 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 12,538 പുരുഷന്മാരും 14,521 സ്ത്രീകളും ഒരു ഭിന്നലിംഗ വിഭാഗത്തില്‍പ്പെടുന്ന വോട്ടറുമുണ്ട്. പന്തളം നഗരസഭയില്‍ ആകെ 34,914 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 15,989 പുരുഷന്മാരും 18,925 സ്ത്രീകളുമുണ്ട്. തിരുവല്ല നഗരസഭയില്‍ ആകെ 47,860 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 22,083 പുരുഷന്മാരും 25,777 സ്ത്രീകളുമുണ്ട്. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലായി ആകെ 93,0463 വോട്ടര്‍മാരാണുള്ളത്.…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ബുള്ളറ്റിന്‍

നാമനിര്‍ദേശ പത്രിക  19 വരെ സമര്‍പ്പിക്കാം ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ഇന്നു(നവംബര്‍ 12) മുതല്‍ 19 വരെ സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ ഫോറം 2 ല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഫോറം നമ്പര്‍ 2എ യില്‍ സ്ഥാനാര്‍ഥിയുടെ വിദ്യാഭ്യാസ യോഗ്യത, സ്ഥാനാര്‍ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്/ബാധ്യതാ, നോമിനേഷന്‍ സമയത്തെ ക്രിമിനല്‍ കേസ് തുടങ്ങിയ വിവരങ്ങള്‍, സ്ഥാനാര്‍ഥി വേറെ വാര്‍ഡുകാരനെങ്കില്‍ താന്‍ വോട്ടറായ വാര്‍ഡിലെ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ,സ്ഥാനാര്‍ഥി പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പെടുന്ന ആളെങ്കില്‍ തഹസില്‍ദാര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ്, നിക്ഷേപ തുക ഒടുക്കിയതിനുള്ള തെളിവ്(ഗ്രാമപഞ്ചായത്തിന് 1000, ബ്ലോക്ക്/ നഗരസഭ 2000, ജില്ല പഞ്ചായത്തിന് 3000 രൂപ എന്ന ക്രമത്തില്‍ ബന്ധപെട്ട തദ്ദേശ സ്ഥാപനത്തില്‍ തന്നെ ഒടുക്കിയ രസീത്) എന്നിവ സമര്‍പ്പിക്കണം. പട്ടിക വിഭാഗത്തില്‍പെട്ടവര്‍ക്ക് പകുതി തുക…

Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ് 2020: നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ഓരോ വിഭാഗം പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരേയും സഹായിക്കുന്നതിനായി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍, ജീവനക്കാര്‍ എന്നിവരേയും നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി. ഇ-ഡ്രോപ്പ്, ലോ ആന്റ് ഓര്‍ഡര്‍ നോഡല്‍ ഓഫീസറായി എ.ഡി.എം അലക്‌സ് പി.തോമസ് നിയോഗിച്ചു. എക്‌സ്‌പെന്‍ഡീച്ചര്‍ ആന്റ് മോണിറ്ററിംഗ് – ഫിനാന്‍സ് ഓഫീസര്‍ എം.ഗീതാകുമാരി, ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍-സ്യൂട്ട് വിഭാഗം സീനിയര്‍ സൂപ്രണ്ട് അന്നമ്മ കെ. ജോളി, ട്രെയിനിംഗ്, ഒബ്‌സെര്‍വര്‍- ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍, മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ – ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, ഫാറങ്ങള്‍ സ്റ്റേഷനറി- എല്‍.ആര്‍ തഹസില്‍ദാര്‍ വി.എസ് വിജയകുമാര്‍, എം.സി.സി-എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ എസ്.ജയശ്രീ, വോട്ടര്‍ പട്ടിക, പോളിംഗ് സ്‌റ്റേഷന്‍- എല്‍ ആര്‍ ഡെപ്യൂട്ടി…

Read More