തദ്ദേശ പൊതു തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം അറിയിച്ചും നിരീക്ഷിച്ചും കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമില്‍ 14 കൗണ്ടറുകളിലായി അന്‍പതില്‍പരം ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് പുരോഗതി തത്സമയം നിരീക്ഷിച്ചത്. പത്തനംതിട്ട ജില്ലയിലെ വോട്ടിംഗ് ശതമാനം, വോട്ട് ചെയ്ത പുരുഷന്മാരുടെ എണ്ണം, സ്ത്രീകളുടെ എണ്ണം തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പുരോഗതിയും കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിച്ചിരുന്നു. മോക്‌പോള്‍ തുടങ്ങിയ സമയം, ഓരോ മണിക്കൂറിലേയും പോളിംഗ് ശതമാനം തുടങ്ങിയവ അറിയാന്‍ സാധിക്കുന്ന പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷിക്കാന്‍ ഏഴു പേര് അടങ്ങുന്ന ഒരു ടീമാണ് ഉണ്ടായിരുന്നത്. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ പരിഹാരം കാണാന്‍ വേണ്ടിയും ആരംഭിച്ച സെക്ടറല്‍ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തിയ പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് മോണിറ്റര്‍ ചെയ്യാനും പ്രത്യേക സംഘം ഉണ്ടായിരുന്നു. ഇതിനു പുറമെ ടെക്‌നിക്കല്‍…
Read Moreടാഗ്: തദ്ദേശ പൊതു തെരഞ്ഞെടുപ്പ്:സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു
തദ്ദേശ പൊതു തെരഞ്ഞെടുപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം
കോന്നി വാര്‍ത്ത : തദ്ദേശ പൊതു തെരഞ്ഞെടുപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കായി കളക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗവും ശാരീരിക അകലവും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ജില്ലയില്‍ വ്യാഴാഴ്ച മാത്രം കോവിഡ് രോഗികളുടെ എണ്ണം 207 ആണ്. മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 19,639 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 105 പേര്‍ മരണപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാഹചര്യമുള്ളതിനാല്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ജനങ്ങളും കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പ്രചാരണത്തിനായി വീട്ടില്‍ എത്തുന്നവരുമായി ശാരീരിക അകലം പാലിക്കണം. തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാനാര്‍ഥികള്‍ പാലിക്കണം. കോവിഡ് രോഗികള്‍ക്കായും ക്വാറന്റൈനില്‍…
Read Moreതദ്ദേശ പൊതു തെരഞ്ഞെടുപ്പ്:സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു
തദ്ദേശ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പത്തനംതിട്ട ജില്ലയില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപാലിറ്റി എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു. അതത് പ്രദേശങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തിലാണ് ചിഹ്നം അനുവദിച്ചത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒഴികെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് ചിഹ്നം അനുവദിക്കുന്നത്. ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ പി.ബി നൂഹിന്റെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം അനുവദിച്ചത്. അസിസ്റ്റന്‍ഡ് കളക്ടര്‍ വി.ചെല്‍സാസിനി, ജില്ലാ ലോ ഓഫീസര്‍, സ്ഥാനാര്‍ഥികള്‍, പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചിഹ്നം അനുവദിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സര രംഗത്തുള്ളത് 60 സ്ഥാനാര്‍ഥികളാണ്.
Read More