കോന്നി വാര്‍ത്ത ഡോട്ട് കോം : പുലര്‍കാല സൂര്യനും വിശ്വാസി സമൂഹവും സാക്ഷി. ശബരിമല അയ്യപ്പന് മണ്ഡലപൂജയ്ക്കു ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്മുളയില് നിന്നും പ്രയാണമാരംഭിച്ചു. കൊട്ടും കുരവയും സ്തുതിഗീതങ്ങളും ഉയര്‍ന്ന ചൊവ്വാഴ്ച പുലര്‍ച്ചെ 7.10 നാണ് തങ്കയങ്കി നിറച്ച പേടകം പേറുന്ന രഥം ചലിച്ചു തുടങ്ങിയത്. ശബരിമല ക്ഷേത്രത്തിന്റെയും കൊടിമരത്തിന്റെയും മാതൃകയിലാണ് രഥം ഒരുക്കിയിട്ടുള്ളത്. കോഴഞ്ചേരി ഈസ്റ്റ് കൊല്ലീരേത്ത് ബിജുവും അനുവും ഒരു മാസം നടത്തിയ വിശ്രമരഹിതമായ സേവനത്തെ തുടര്‍ന്നാണ് രഥം തയ്യാറായത്. മൂന്നു പതിറ്റാണ്ടോളം സ്വന്തം ജീപ്പില്‍ രഥം തീര്‍ത്ത് സാരഥിയായി സേവനം അനുഷ്ടിച്ചിരുന്നത് കൊല്ലീരേത്ത് തങ്കപ്പനാചാരിയാണ്. പിതാവിന്റെ മരണശേഷം മക്കള്‍ ഈ ദൗത്യം നിയോഗം പോലെ ഏറ്റെടുത്തു. നീണ്ട വൃതാനുഷ്ഠാനങ്ങളോടെയാണ് രഥം നിര്‍മ്മിക്കുന്നത്. ഇരുവരും ഡ്രൈവര്‍മാര്‍ കൂടിയാണ്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ തങ്കം കൊണ്ട്…
Read More