konnivartha.com : മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര (ഡിസം. 25ന്) സന്നിധാനത്തെത്തും. തങ്കയങ്കി ഘോഷയാത്ര കടന്നുപോകുന്ന സമയങ്ങളില്‍ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്ന് പമ്പ സ്‌പെഷല്‍ ഓഫീസര്‍ അജിത് കുമാര്‍ ഐപിഎസ് അറിയിച്ചു. രാവിലെ 11.30നാണ് തങ്കയങ്കി നിലയ്ക്കലില്‍ എത്തുക. നിലയ്ക്കലില്‍ നിന്ന് പുറപ്പെട്ട് പമ്പയിലെത്തുന്നതുവരെ നിലയ്ക്കല്‍ മുതല്‍ പമ്പ വരെയും തിരിച്ചും വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ഏതാണ്ട് 12.30 ഓടെ മാത്രമേ വാഹനങ്ങള്‍ കടത്തിവിടൂ. പമ്പയില്‍ നിന്ന് തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തേക്ക് തിരിക്കുന്നത് വൈകീട്ട് മൂന്നിനാണ്. മൂന്ന് മുതല്‍ മൂന്നരവരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല. തങ്കയങ്കി നീലിമലയിലെത്തുന്നതോടെ തീര്‍ഥാടകര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കും. 26ന് രാത്രി പത്തിനാണ് ശബരിമല നടയടയ്ക്കുക. അന്ന് വൈകീട്ട് നാല് മുതല്‍ നിലയ്ക്കലില്‍ നിന്ന് തീര്‍ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല. പുണ്യം പൂങ്കാവനം പദ്ധതിയുടെ സന്ദേശം…
Read More