KONNIVARTHA.COM : സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്കാരത്തിന് സാഹിത്യകാരന് സി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ സതീഷ് അമ്പാടി അറിയിച്ചു. വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനെ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും നല്കി ആദരിക്കുന്നതാണ് പുരസ്ക്കാരം. മഹാകവി അക്കിത്തത്തിനാണ് കഴിഞ്ഞ തവണ പുരസ്ക്കാരം നല്‍കിയത്. ഡോ എം. വി പിള്ള, കെ ജയകുമാര്‍ ഐഎഎസ്, ആഷാ മോനോന്, പി ശ്രീകുമാര്‍, കെ രാധാകൃഷ്ണന് നായര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിര്‍ണ്ണയിച്ചത്. ആറ് പതിറ്റാണ്ടുകള്‍ നീളുന്ന നിഷ്ണാതമായ സാഹിത്യ സംഭാവനകളിലൂടെ മലയാളനോവല്‍ ചരിത്രത്തില്‍ ഈടാര്‍ന്ന സ്വന്തം അദ്ധ്യായം എഴുതിച്ചേര്‍ത്ത ധിഷണാശാലിയായ ഏകാന്ത സഞ്ചാരിയാണ് സി. രാധാകൃഷ്ണന് എന്ന് സമിതി വിലയിരുത്തി. നോവല്‍ നവകത്തിലൂടെയും മറ്റനേകം നോവലുകളിലൂടെയും ഇംഗ്ളീഷ്…
Read More