konnivartha.com : സാമൂഹിക പ്രവർത്തകയും നാരീ ശക്തി പുരസ്കാര ജേതാവും റിട്ടയേഡ് കോളേജ് പ്രൊഫസറുമായ ഡോ. എം. എസ്.സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന ആരും സഹായിക്കാൻ ഇല്ലാത്ത നിരാലംബർക്ക് പണിത് നൽകുന്ന 262 -മത്തേയും 263 -മത്തേയും സ്നേഹ ഭവനങ്ങൾ കലവൂർ മണ്ണഞ്ചേരി വീട്ടിൽ ജോസഫിനും മേരിക്കും രണ്ട് പെൺമക്കൾക്കും മായും, സോണിക്കും സഹോദരിക്കും പിതാവിനുമായും ചിക്കാഗോ മലയാളി അസോസിയേഷന്റെ ജോൺ, നിതാ ദമ്പതികളുടെ സഹായത്താൽ ജോണിന്റെ മാതാപിതാക്കളുടെ അമ്പതാം വിവാഹ വാർഷിക സമ്മാനമായി നിർമ്മിച്ചു നൽകി. വീടുകളുടെ താക്കോൽദാനവും ഉദ്ഘാടനവും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. വർഷങ്ങളായി യാതൊരു വരുമാനവും ഇല്ലാതെ രോഗിയായ ജോസഫും ഭാര്യ മേരിയും രണ്ട് പെൺമക്കളുമായി ചോർന്നൊലിക്കുന്ന വാതിലുകൾ പോലുമില്ലാതിരുന്ന ഒരു ചെറിയ കുടിലിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിൽകണ്ട് മനസ്സിലാക്കിയ…
Read More