konnivartha.com / പത്തനംതിട്ട: ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട ദീപശിഖാ ജാഥയും, ഇരുചക്ര വാഹന റാലിയും നടക്കുന്നതിനാൽ, പത്തനംതിട്ട നഗരത്തിൽ ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോന്നി റാന്നി ഭാഗത്തുനിന്നും പത്തനംതിട്ടക്ക് വരുന്ന പ്രൈവറ്റ്, കെ എസ് ആർ ടി സി ബസ്സുകൾ കുമ്പഴയിൽ യാത്ര അവസാനിപ്പിക്കേണ്ടതും, തിരികെ അവിടെനിന്നും യാത്ര തുടരേണ്ടതുമാണ്. അടൂർ ഭാഗത്തു നിന്നും പത്തനംതിട്ടയിലേക്ക് വരുന്ന ബസ്സുകൾ ഓമല്ലൂർ വാഴമുട്ടം വഴി അഴൂർ പമ്പ് ജംഗ്ഷനിലെത്തി യാത്ര അവസാനിപ്പിച്ച്, തിരികെ അവിടെനിന്നും യാത്ര തുടരേണ്ടതുമാണ്. തിരുവല്ല കോഴഞ്ചേരി ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുന്ന ബസ്സുകൾ നന്നുവക്കാട് എത്തി യാത്ര അവസാനിപ്പിച്ച ശേഷം തിരികെ അവിടെ നിന്നും യാത്ര തുടരേണ്ടതാണ്. തെക്കേമല ഭാഗത്തുനിന്നും അടൂർ തിരുവനന്തപുരം ഭാഗത്തേക്ക്…
Read More