ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

  കടപ്ര ഗ്രാമപഞ്ചായത്ത് ഡി കാറ്റഗറിയില്‍ konnivartha.com : സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പ്രകാരം പത്തനംതിട്ട ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് (ടിപിആര്‍) (ജൂണ്‍ 24 വ്യാഴം) മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും. പുതിയ ഉത്തരവ് പ്രകാരം ടിപിആര്‍ അനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നാല് കാറ്റഗറിയായിട്ടാണ് തിരിച്ചിരിക്കുന്നത്. എട്ട് ശതമാനം വരെ ടിപിആര്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എ കാറ്റഗറിയിലും, എട്ട് മുതല്‍ 16 വരെ ബി കാറ്റഗറിയും, 16 മുതല്‍ 24 വരെ സി കാറ്റഗറിയും, 24 മുതല്‍ മുകളിലേക്ക് ടിപിആര്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡി കാറ്റഗറിയിലുമാണ് പെടുന്നത്. ക്രിട്ടിക്കല്‍ കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് ഡി കാറ്റഗറിയില്‍പ്പെടുത്തിയിട്ടുള്ളത്. ഇതുപ്രകാരം 26.5 ശതമാനം ടിപിആര്‍ രേഖപ്പെടുത്തിയിട്ടുള്ള…

Read More