konnivartha.com : സി ഐ ടി യു പത്തനംതിട്ട ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കോന്നിയിൽ നടക്കും.ശനിയാഴ്ച്ച രാവിലെ 9 മുതൽ കാട്ടാക്കട ശശി നഗറിൽ (കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയം) നടക്കുന്ന സമ്മേളനം സംസ്ഥാന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് കെ സി രാജഗോപാലൻ അധ്യക്ഷനാകും. സംസ്ഥാന നേതാക്കളായ കെ ജെ തോമസ്, എൻ പത്മലോചനൻ, കെ പി മേരി, അഡ്വ.പി സജി, എസ് ജയമോഹൻ എന്നിവർ പങ്കെടുക്കും. ജില്ലാ സെക്രട്ടറി പി ജെ അജയകുമാർ റിപ്പോർട്ടും ,ജില്ലാ ട്രഷറർ അഡ്വ.ആർ സനൽകുമാർ വരവ് ചിലവ് കണക്ക് അവതരിപ്പിക്കും. സംഘാടക സമിതി ചെയർമാൻ ശ്യാംലാൽ സ്വാഗതം പറയും. തുടർന്ന് ചർച്ച നടക്കും. ഞായറാഴ്ച്ച ചർച്ചയ്ക്കുള്ള മറുപടി, പ്രമേയങ്ങൾ, തെരെഞ്ഞെടുപ്പ് ,അഭിവാദ്യങ്ങൾ എന്നിവ…
Read More