ജില്ലാതല ഓണാഘോഷത്തിന് തുടക്കമായി ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണക്കാലത്തെ പുനരുജ്ജീവിപ്പിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണക്കാലത്തെ പുനരുജ്ജീവിപ്പിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ശ്രീ ചിത്തിര തിരുനാള്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുണിക്കടകളിലും ടെലിവിഷന്റെ മുന്നിലും ഒതുങ്ങി പോകാതെ ഓണം സമത്വത്തിന്റേയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടേയും ഉത്സവമാക്കണം. ബന്ധങ്ങളുടെ കരുത്തും കൂടിച്ചേരലുകളുടെ ഊഷ്മളതയുമാണ് ഓണത്തെ വ്യത്യസ്ഥമാക്കുന്നത്. കോവിഡും പ്രളയവും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ ഓണാഘോഷങ്ങളെ വീട്ടിനുള്ളില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇത്തവണ എല്ലാം മറന്ന് ഒത്തുചേര്‍ന്ന് ഓണാഘോഷം നടത്തണമെന്നും ഞാനെന്ന ഭാവം വിട്ട് എല്ലാവരോടും സമഭാവനയോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. ഈ ഓണക്കാലത്ത് ആരും പട്ടിണികിടക്കേണ്ടി വരില്ലെന്നും ഓരോ വീടുകളിലും സര്‍ക്കാര്‍ ഭക്ഷ്യകിറ്റ് എത്തിച്ചുകഴിഞ്ഞുവെന്നും അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍…
Read More