ജില്ലാ വികസന സമിതി യോഗം കൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം: മന്ത്രി വീണാ ജോര്‍ജ്

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയില്‍ ജില്ലയിലുള്ള സ്ഥലങ്ങള്‍ കൈയേറുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം കൈയേറ്റങ്ങള്‍ നാടിന്റെ വികസനത്തെയാണ് തടസപ്പെടുത്തുന്നത്. ജില്ലയിലെ സ്ഥിതി പരിശോധിക്കണമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. റോഡ് വികസനത്തിന് സൗജന്യമായി ജനങ്ങള്‍ നല്‍കിയ സ്ഥലങ്ങള്‍ പോലും കൈയേറിയിട്ടുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നും കൈയേറ്റക്കാര്‍ക്ക് ശക്തമായ നടപടിയിലൂടെ സന്ദേശം നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനം ജനങ്ങള്‍ക്ക് അനുഭവേദ്യമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണം. ജനങ്ങള്‍ക്ക് മികച്ച റോഡും കുടിവെള്ളവും ലഭിക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡ് കുഴിക്കുന്നത് എത്രയും വേഗം ഈ പ്രവൃത്തി…

Read More