ജില്ലാ ആസൂത്രണ സമിതി 23 തദ്ദേശ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതികള്‍ അംഗീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തി അന്തിമമാക്കി സമര്‍പ്പിച്ച 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെയും, മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെയും, 19 ഗ്രാമപഞ്ചായത്തുകളുടെയും 2021-22 വാര്‍ഷിക പദ്ധതികള്‍ക്കാണ് ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയുമായ ഡോ. ദിവ്യ എസ്. അയ്യര്‍ സന്നിഹിതയായിരുന്നു. പത്തനംതിട്ട മുനിസിപ്പാലിറ്റിക്കു പുറമേ പറക്കോട്, റാന്നി, പന്തളം ബ്ലോക്ക് പഞ്ചായത്തുകളുടെയും വടശേരിക്കര, ചിറ്റാര്‍, മലയാലപ്പുഴ, മൈലപ്ര, നാറാണംമൂഴി, പെരിങ്ങര, അയിരൂര്‍, അരുവാപ്പുലം, പ്രമാടം, കോഴഞ്ചേരി, കുളനട,…

Read More