ജില്ലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഊര്‍ജിതമാക്കണം: മന്ത്രി എം.ബി. രാജേഷ്

പത്തനംതിട്ട   ജില്ലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തിരുവല്ല ഗവ എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന നവകേരള തദ്ദേശകം 2.0 ന്റെ   ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതി ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും ജില്ല ഏറെ മുന്നേറണം. സമ്പൂര്‍ണ ശുചിത്വത്തിന്റെ ഭാഗമായി മാലിന്യ ഉറവിട സംസ്‌കരണവും വാതില്‍ പടി ശേഖരണവും കാര്യക്ഷമമമായി ജില്ലയില്‍ നടപ്പാക്കണം. ഇതിനായി ഹരിത കര്‍മ്മസേനയെ വിപുലീകരിച്ച് ശക്തിപ്പെടുത്തണം. സമ്പൂര്‍ണ ശുചിത്വ ജില്ല എന്ന ലക്ഷ്യത്തിലെത്താന്‍ ജനപ്രതിനിധികള്‍ നേരിട്ട് ബോധവത്ക്കരണ പരിപാടികളില്‍ പങ്കാളികളാകണം. അതി ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനം ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍…

Read More