ജി20 ഉച്ചകോടി വാര്‍ത്തകള്‍ ( 08/09/2023)

courtesy thanks :ani ന്യൂഡൽഹി ജി20 ഉച്ചകോടി മാനവകേന്ദ്രീകൃതവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിൽ പുതിയ പാത രൂപപ്പെടുത്തും: പ്രധാനമന്ത്രി ന്യൂഡൽഹി ജി20 ഉച്ചകോടി മാനവകേന്ദ്രീകൃതവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിൽ പുതിയ പാത രൂപപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഗ്ലോബൽ സൗത്തിന്റെ വികസന ആശങ്കകൾ സജീവമായി ഉയർത്തിക്കാട്ടുന്ന ഇന്ത്യയുടെ ജി20 അധ്യക്ഷത ഏവരെയും ഉൾക്കൊള്ളുന്നതും വികസനത്വരയുള്ളതും നിർണായകവും പ്രവർത്തനാധിഷ്ഠിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. നിരാലംബരെ സേവിക്കുക എന്ന ഗാന്ധിജിയുടെ ദൗത്യം മാതൃകയാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടിയ പ്രധാനമന്ത്രി, പുരോഗതി കൈവരിക്കുന്നതിനുള്ള മാനവകേന്ദ്രീകൃത മാർഗത്തിന് ഇന്ത്യ വലിയ ഊന്നൽ നൽകുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കരുത്തുറ്റതും സുസ്ഥിരവും ഏവരെയും ഉൾക്കൊള്ളുന്നതും സന്തുലിതവുമായ വളർച്ചനിരക്ക് മുന്നോട്ട് കൊണ്ടുപോകുന്നതുൾപ്പെടെ ലോക സമൂഹത്തിന് പ്രധാന പരിഗണന നൽകുന്ന നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്ന ‘ഒരു ഭൂമി’, ‘ഒരു കുടുംബം’, ‘ഒരേ ഭാവി’ എന്നീ സെഷനുകളിൽ അധ്യക്ഷത…

Read More