ജലജന്യ, കൊതുക്ജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: പത്തനംതിട്ട ഡിഎംഒ

  കോന്നി വാര്‍ത്ത ഡോട്ട് കോം : മഴക്കാലത്ത് ജലജന്യ, കൊതുക്ജന്യ രോഗ വ്യാപന സാധ്യതയുളളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ.എ.എല്‍ ഷീജ അറിയിച്ചു. പത്തനംതിട്ട ജില്ലയുടെ പലഭാഗങ്ങളിലും ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോവിഡ് രോഗബാധയോടൊപ്പം മറ്റു പകര്‍ച്ച വ്യാധികളും വ്യാപകമായാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകും. അതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ കൊതുക്, എലി, ഈച്ച എന്നിവ വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് ഡിഎംഒ അഭ്യര്‍ഥിച്ചു. ഡെങ്കിപ്പനി ശുദ്ധജലത്തില്‍ മുട്ടയിട്ടു പെരുകുന്ന ഈഡിസ് വിഭാ ഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം. കടുത്തപനി, തലവേദന, ശരീരവേദന, കണ്ണിന് പിന്നില്‍ വേദന, പേശികള്‍ക്കും സന്ധികള്‍ക്കും വേദന, രുചിയില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മഴ ശക്തമായതോടെ ജില്ലയില്‍ കൊതുകുകളുടെ സാന്ദ്രത വളരെ കൂടുതലാണ്. പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളിലും…

Read More