നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും, പാലിക്കുന്നതിൽ വിമുഖത വേണ്ട- മുഖ്യമന്ത്രി * ഓക്സിജൻ ബെഡുകൾ ഗണ്യമായി വർധിപ്പിക്കും കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ശക്തമായി തന്നെ നടപ്പാക്കാനാണ് തീരുമാനമെന്നും നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ആരും വിമുഖത കാട്ടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകന യോഗം നിലവിലുള്ള സാഹചര്യം വിശദമായി വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു. ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ റെയിൽവെ സ്റ്റേഷൻ, എയർ പോർട്ട് എന്നിവിടങ്ങളിൽ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും. ഓക്സിജൻ ലഭ്യത കൃത്യമായി വിലയിരുത്തി. പ്രതിസന്ധി മുൻകൂട്ടി കണ്ട് കൂടുതൽ ഒരുക്കങ്ങളാണ് നടത്തുന്നത്. രോഗവ്യാപനം മുന്നിൽ കണ്ട് ഓക്സിജൻ ബെഡുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ പ്രധാന ആശുപത്രികളിലും സി എഫ് എൽ ടി സി കളിലും ഓക്സിജൻ ബെഡ് ഉറപ്പാക്കും. ഗുരുതരാവസ്ഥ മുന്നിൽ കണ്ട്…
Read More