ജനങ്ങളുടെ ക്ഷേമത്തിനായി ജനമൈത്രി പോലീസുണ്ടാവും: ജില്ലാപോലീസ് മേധാവി

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനോടൊപ്പം അവരുടെ ക്ഷേമകാര്യങ്ങളിലും നാടിന്റെ മാറ്റങ്ങള്‍ക്കും ഒപ്പം പോലീസ് എന്നുമുണ്ടാവുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തൊഴില്‍ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാപോലീസ് മേധാവി. മെഴുവേലി ആലക്കോട് ജംഗ്ഷനിലാണ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. ജനമൈത്രി പോലീസ്, പോലീസ് സേവനങ്ങളുടെ ജനകീയമുഖമാണ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നുണ്ട്. ഇലവുംതിട്ടയിലെ പ്രവാസി ഷാജന്‍ കോശി, തന്റെ അമ്മയുടെ 85 -ാംമത് ജന്മദിനം പോലീസിനൊപ്പം ആഘോഷിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയും, നേരത്തെ ഇലവുംതിട്ടയില്‍ പോലീസിന്റെ നേതൃത്വത്തില്‍ തുടങ്ങിയ തയ്യല്‍ പരിശീലനകേന്ദ്രത്തിലേക്ക് അഞ്ചു തയ്യല്‍ മെഷീനുകള്‍ സംഭവനയായി നല്‍കുകയും ചെയ്തിരുന്നു. ഷാജന്‍ കോശി ഉള്‍പ്പെടെ എല്ലാവരോടും നന്ദിയും സ്‌നേഹവുമുണ്ടെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു. തയ്യല്‍ പരിശീലന കേന്ദ്രം തുടങ്ങുന്നതിന്…

Read More