സംരംഭം തുടങ്ങാൻ വലിയ നിക്ഷേപം നടത്തിയിട്ട് ചെറിയ സാങ്കേതിക കാരണങ്ങളാൽ അനുമതി ലഭിക്കാഞ്ഞതിനാൽ സംരംഭകൻ ആത്മഹത്യ ചെയ്ത സംഭവം അപലപനീയമാണ്.ഏതെങ്കിലും കാലത്ത് ഏതെങ്കിലും തരത്തില്‍ ഒരു സര്‍ക്കാര്‍ ഓഫീസിൽ നിന്നും ബുദ്ധിമുട്ടനുഭവിക്കാത്ത ആരെങ്കിലും കേരളത്തില്‍ ഉണ്ടോ? ചെറുകിട സംരംഭകർക്ക് 4 Tips – God Bless സംരംഭകർ ! ———————————————————— കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ജോലി ചെയ്ത് ഒരു സംരംഭകനാവാനുള്ള വ്യവസായ ആവശ്യത്തിനായി പണം മുടക്കിയ ശേഷം വിവിധ സാങ്കേതിക കാരണങ്ങളാൽ സർക്കാർ തദ്ദേശ ഭരണ വകുപ്പുകളിൽ നിന്നും അനുമതി ലഭിക്കാതെ സംരംഭങ്ങൾ മുടങ്ങുന്നതും, സംരംഭകരുടെ ദാരുണമായ തകർച്ചയും ഒറ്റപ്പെട്ട സംഭവങ്ങളായി കേരളത്തിൽ നടക്കുന്നുണ്ട്. ഐ ടി കമ്പനിക്കുള്ള ഓഫീസ്, ഉദ്യോഗാർത്ഥികൾക്ക് താമസ സൗകര്യം, പാർക്കിംഗ്, റിക്രിയേഷൻ സൗകര്യം എന്നിവയൊരുക്കി ഒരു ചെറിയ ഐ ടി പാർക്ക് മൂന്ന് വർഷം മുൻപ് ഞാൻ നിർമ്മിച്ചു. നിർമ്മാണം പൂർത്തീകരിച്ച ശേഷം…
Read More