കോന്നി വാര്‍ത്ത : ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ചെറുകിട വ്യവസായികളെ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ആദരിച്ചു. കോവിഡ് 19 നെ വെല്ലുവിളിയായി ജില്ലാ ഭരണകൂടം ഏറ്റെടുത്തപ്പോള്‍ ഒപ്പം നിന്നവരാണ് ചെറുകിട വ്യവസായികളെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മാര്‍ച്ച് എട്ടിന് കോവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ വരും ദിവസങ്ങളില്‍ മാസ്ക്, സാനിറ്റൈസര്‍, പിപിഇ കിറ്റ്, ഫെയ്സ് ഷീല്‍ഡ്, ഷൂ കവര്‍, ഏപ്രണ്‍ തുടങ്ങി നിരവധി അവശ്യസാധനങ്ങളുടെ കുറവ് അനുഭവപ്പെടും എന്നതു മുന്‍കൂട്ടി കണ്ട് സജ്ജമാകാന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിനു നിര്‍ദേശം നല്കി. തുടര്‍ന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചെറുകിട വ്യവസായികളുടെ പങ്കാളിത്തത്തോടെ സാധനസാമഗ്രികള്‍ നിര്‍മിക്കുകയായിരുന്നു. ലോകമെമ്പാടും ക്ഷാമം വന്നപ്പോഴും പത്തനംതിട്ട ജില്ലയ്ക്ക് ആവശ്യമായ ഉപകരണങ്ങളും സാധനസാമാഗികളും ഇവിടെ തന്നെ നിര്‍മിക്കാന്‍ കഴിഞ്ഞെന്നും ജില്ലാ…
Read More