മുൻ സാംസ്കാരികമന്ത്രി അഡ്വ : സജി ചെറിയാൻ എം എൽ എ അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ചെങ്ങന്നൂർപെരുമ സാംസ്കാരികവിനിമയ പരിപാടിയിൽ അരങ്ങേറിയ വിഖ്യാത അതിവേഗ ചിത്രകാരൻ ജിതേഷ്ജിയുടെ വരയരങ്ങ് : വരവേഗവിസ്മയം മെഗാസ്റ്റേജ് ഷോ വേറിട്ട ദൃശ്യാനുഭവം പകർന്ന് പ്രേക്ഷകപ്രശംസ നേടി. ദൂരെ ദേശങ്ങളിൽ നിന്നടക്കം ആയിരങ്ങളാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരന്റെ മാന്ത്രിക വേഗവര കാണാൻ ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ ചെന്നിത്തലയിലേക്ക് ഒഴുകിയെത്തിയത്. മിന്നലിനെ വെല്ലുന്ന വേഗത്തിൽ ജിതേഷ്ജി ബ്രഹ്മാണ്ഡ സിനിമകളിലെ നായകരായ കേജിഎഫ് റോക്കി ഭായിയെയും ബാഹുബലിയിലെ പ്രഭാസിനെയും വിക്രത്തിലെ കമലഹാസനെയും വില്ലൻ റോളക്സിനെയും ബീസ്റ്റിലെ വിജയിയെയും പുലിമുരുകനിലെ മോഹൻലാലിനെയുമൊക്കെ വരച്ചപ്പോൾ സദസ്സിലെ ന്യു ജനറേഷൻ അക്ഷരാർ ത്ഥത്തിൽത്തന്നെ ആവേശം കൊണ്ട് ഇളകി മറിയുകയായിരുന്നു. നാട്ടിന്റെ പ്രിയങ്കരനായ എം എൽ എ അഡ്വ സജി ചെറിയാനെ സ്റ്റേജിൽ ലൈവ് മോഡലാക്കി ഇരുകൈകളും…
Read More