ദേശീയ അവാര്‍ഡ് നേടിയ ചലച്ചിത്രം ‘ചലോ ജീത്തേ ഹേ ‘ രാജ്യവ്യാപകമായി റീ-റിലീസ് ചെയ്യുന്നു ദേശീയ അവാർഡ് നേടിയ ചലച്ചിത്രം “ചലോ ജീത്തേ ഹേ” — “ബസ് വഹീ ജീത്തെ ഹേ, ജോ ദൂസ്രോ കേ ലിയേ ജീത്തേ ഹേ” (മറ്റുള്ളവർക്കായി ജീവിക്കുന്നവരാണ് യഥാർത്ഥത്തിൽ വിജയിക്കുന്നവർ) എന്ന സ്വാമി വിവേകാനന്ദന്റെ തത്ത്വചിന്തയ്ക്കുള്ള ഹൃദയസ്പർശിയായ ചലച്ചിത്രാവിഷ്കാരമാണ്. 2025 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യവ്യാപകമായി ഇത് പ്രത്യേക റീ-റിലീസിന് ഒരുങ്ങുന്നു. 2018ൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ഷോർട്ട് ഫിലിമുകളിലൊന്നും നിരൂപക പ്രശംസ നേടിയതുമായ ഈ ചിത്രം, ലക്ഷക്കണക്കിന് സ്കൂളുകളിലും രാജ്യത്തുടനീളം പിവിആർ ഐനോക്സ്, സിനീപോളിസ്, രാജ്ഹൻസ്, മിറാജ് എന്നിവയുൾപ്പെടെ ഏകദേശം 500 സിനിമാ ശാലകളിലും പ്രദർശിപ്പിക്കും. യുവമനസ്സുകൾക്ക് പ്രചോദനാത്മകം റീ-റിലീസിനോടനുബന്ധിച്ച് ‘ചലോ ജീത്തേ ഹേ : സേവാ കാ സമ്മാൻ’ എന്ന പ്രത്യേക പരിപാടിക്കും…
Read More