ചന്ദ്രനില്‍ പ്രഗാൻ റോവർ 100 മീറ്ററിലധികം സഞ്ചരിച്ചു: പരീക്ഷണം തുടരുന്നു

  konnivartha.com: ചാന്ദ്രയാന്‍ മിഷന്‍റെ ഭാഗമായുള്ള ഇന്ത്യയുടെ പ്രഗാൻ റോവർ ഇതിനോടകം 100 മീറ്ററിലധികം സഞ്ചരിച്ചു എന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു . പരീക്ഷണങ്ങള്‍ തുടരുകയാണ് . വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ ആണ് വിവിധ പരീക്ഷങ്ങള്‍ നടത്തുന്നത് .ഫലം ഉടനടി ഐ എസ് ആര്‍ ഒ യിലേക്ക് അയക്കുന്നു .   ലാൻഡറിൽനിന്ന് ഒരു കിലോമീറ്റർ വരെ ചുറ്റളവിലാണ് റോവർ സഞ്ചരിക്കുക.ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ (എപിഎക്സ്എസ്), ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്നീ ശാസ്ത്രീയ ഉപകരണങ്ങൾ റോവറിലുണ്ട്.ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്സ്എസ് പരിശോധിക്കുക.മഗ്ന‍ീഷ്യം, അലുമിനിയം, സിലിക്കൺ, പൊട്ടാസ്യം, കാൽസ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെക്കുറിച്ച് ലിബ്സ് പഠിക്കും. സ്വയം വിലയിരുത്തിയതും റോവറിൽ നിന്നുള്ളതുമായ വിവരങ്ങൾ വിക്രം ലാൻഡർ റേഡിയോ തരംഗങ്ങൾ മുഖേന ബെംഗളൂരു ബയലാലുവിലെ…

Read More